പിതാവേ നിനക്കായ്
ഇനിയൊരു ജന്മം എനിക്കിനി വേണ്ടു
നിന് മകളായ് വീണ്ടും ജനിപ്പാന്‍........
കവികളാ സാഗരം എത്രയോ പാടി-
പ്രണയത്തെ വാഴ്ത്തുന്നുമന്നുമിന്നും,
അതിലുമെത്രയോ മനോഹരമാം സ്നേഹം
പിതൃസ്നേഹമാണെന്ന് ഞാനിന്നു ചൊല്ലും
എത്രയകലെ നീയിരുന്നാലും
നിന് സ്നേഹമെന്നും ഞാന്‍ അറിയുന്നു .
എത്രയോ കവികള്‍ വാഴ്ത്തിപാടി-
മാതൃതത്വമെന്ന മഹത്വത്തെ,
ഉദരത്തില്‍ കുഞ്ഞിനെ ച്ചുംമാന്നോര -
മ്മയെ കണ്ടവര്‍,
മനതാരില്‍ തന് കുഞ്ഞിനെ
ചുമാക്കുന്നോരച്ചനെ മറന്നുപോയ്....
ഒരു ജന്മം മതിവരില്ലെന് സ്നേഹം
നിനക്ക് തിരികെ നല്കാന്-
അതിനായ്.....
എനിക്കൊരു ജന്മമെടുക്കണമിനിയുമീ
ഭൂവില്‍....
ഒരിക്കല്‍ കൂടി നിന് കൈപിടിച്ച്
നടപ്പാന്‍....
ഒരിക്കല്‍ കൂടി നിന് നെഞ്ചിലെ
താരാട്ടേറ്റുറങ്ങാന്...
ഇനിയൊരു ജന്മം കൂടി
എനിക്കിനിയും വേണ്ടു...
ജിജി